ആലുവ: ആലുവ നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളും കരുമാലൂർ, കടുങ്ങല്ലൂർ, വാഴക്കുളം പഞ്ചായത്തുകളെയും ഉൾപ്പെടുത്തി സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരത്തിൽ വാരിയേഴ്സ് ആലുവ ചാമ്പ്യന്മാരായി.
ഫൈനൽ മത്സരത്തിന്റെ അവസാനത്തെ ഓവറിൽ മഴ മൂലം കളി ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം കളി സമനിലയിൽ കലാശിച്ചു. തുടർന്ന് ടോസിലൂടെയാണ് ചാമ്പ്യന്മാരെ തിരഞ്ഞെടുത്തത്. മാൻ ഒഫ് ദാ മാച്ച് പുരസ്ക്കാരം വാരിയേഴ്സ് ആലുവയുടെ ഐക്കൺ പ്ലേയർ സിറാജ് സ്വന്തമാക്കി. ഹാട്രിക്ക് സി സിയുടെ കളിക്കാരായ വിഷ്ണു അജിത്തിനെ മികച്ച ബൗളറായും ഷഫീർ ചെപ്പാവയെ മികച്ച വിക്കറ്റ് കീപ്പറായും തിരഞ്ഞെടുത്തു. മാൻ ഓഫ് ദാ സീരീസ് പുരസ്ക്കാരം എംപയർ ഇലവൻ താരം അഖിൽ സി.എ കരസ്ഥമാക്കി.