കൊച്ചി: രാജ്യത്തെ സുപ്രധാന പ്രശ്‌നങ്ങളിൽ നിന്ന് ഒളിച്ചോടി വൈകാരികമായ കാര്യങ്ങളെക്കുറിച്ച് മാത്രം സംസാരിച്ച് ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി. സതീശൻ എം.എൽ.എ പറഞ്ഞു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ.പി.സി.സി മുൻ സെക്രട്ടറി എം. പ്രേമചന്ദ്രൻ അനുസ്മരണവും സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ് അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ കെ. ബാബു, എൻ. വേണുഗോപാൽ, ഡൊമിനിക്ക് പ്രസന്റേഷൻ, എം.എ. ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു.