കൊച്ചി: എറണാകുളം നിയമസഭാ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മനു റോയ് ഓട്ടോ റിക്ഷ ചിഹ്നത്തിൽ മത്സരിക്കും. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞതോടെയാണ് ചിഹ്നം അനുവദിച്ചത്. സ്ഥാനാർത്ഥിക്കായി ഇടതു മുന്നണി ഓട്ടോറിക്ഷ, കുടം, ഫുട്‌ബാൾ എന്നീ ക്രമത്തിൽ മൂന്ന് ചിഹ്നങ്ങൾ ആവശ്യപ്പെട്ടിരുന്നു. അതിൽ ആദ്യ ചിഹ്നം തന്നെ അനുവദിക്കുകയായിരുന്നു.
ചിറ്റരർ, ചേരാനെല്ലൂർ, കുന്നുംപുറം, കലൂർ എന്നിവിടങ്ങളിലായിരുന്നു ഇന്നലെ മനുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ഇന്ന് കടവന്ത്ര, തേവര സൗത്ത് , എറണാകുളം നോർത്ത് എന്നിവിടങ്ങളിലാണ് പ്രചാരണം.