കൊച്ചി: എൻ.ഡി.എ സ്‌ഥാനാർഥി സി.ജി.രാജഗോപാലിന്റെ തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് വൈകിട്ട് അഞ്ചിന് രാജേന്ദ്രമൈതാനത്ത് നടക്കും. ബി.ജെ.പി സംസ്‌ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. സി.കെ. പത്മനാഭൻ ഉൾപ്പെടെ നേതാക്കൾ പങ്കെടുക്കും.
എൻ.ഡി.എ നേതൃയോഗം ഇന്നലെ ബി.ജെ.പി ഓഫീസിൽ ചേർന്നു. ബി.ജെ.പി ജില്ലാ ആക്‌ടിംഗ് പ്രസിഡന്റ് വി.എൻ. വിജയൻ ഉദ്ഘടനം ചെയ്തു. എൻ.പി. ശങ്കരൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ എല്ലാ പ്രധാനസ്‌ഥലങ്ങളിലും ഞായറാഴ്ച മുതൽ എൻ.ഡി.എ യോഗങ്ങൾ കൂടാൻ തീരുമാനിച്ചു.