cloth-bage
പ്ലാസ്റ്റിക് നിർമാർജനത്തിന്റെ ഭാഗമായി തുണി സഞ്ചി വിതരണം വാർഡ് മെമ്പർ ബിജു മാണിക്കമംഗലം നടത്തുന്നു.

കാലടി: ഗ്രാമ പഞ്ചായത്തിലെ മാണിക്കമംഗലം ഏഴാംവാർഡിലെ എല്ലാ വീടുകളിലും തുണിസഞ്ചികൾ വിതരണം ചെയ്ത് പ്ലാസ്റ്റിക് നിർമാർജന ബോധവത്കരണം നടത്തി. ഗാന്ധിജയന്തി ദിനത്തിൽ വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെയും റസിഡന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ പദ്ധതി വാർഡ് മെമ്പർ ബിജു മാണിക്കമംഗലം ഉദ്ഘാടനം ചെയ്തു. അംഗൻവാടിയിൽ വെച്ച് ആരംഭിച്ച പദ്ധതിയിൽ നാട്ടുകാർ, കുടുംബശ്രീ, ആശാ വർക്കർമാർ, തൊഴിലുുറപ്പ് തൊഴിലാളികൾ എന്നിവർ പങ്കെടുത്തു.