കൊച്ചി: കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ്. മണി കുമാറിനെ നിയമിച്ചു. ചീഫ് ജസ്റ്റിസായിരുന്ന ഹൃഷികേശ് റോയ് സുപ്രീം കോടതി ജഡ്‌ജിയായി നിയമിക്കപ്പെട്ട ഒഴിവിലാണ് നിയമനം.
ഇതു സംബന്ധിച്ച ഫയലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്നലെ ഒപ്പു വച്ചു. 1983 ൽ അഭിഭാഷകനായി എൻ റോൾ ചെയ്ത എസ്. മണി കുമാർ മദ്രാസ് ഹൈക്കോടതിയിലെ കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ , അസി. സോളിസിറ്റർ ജനറൽ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2006 ൽ മദ്രാസ് ഹൈക്കോടതിയിൽ ജഡ്ജിയായി.