ചോറ്റാനിക്കര: ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിലെ പൂജവയ്പ് 5ന് വൈകീട്ട് 4ന് സരസ്വതി മണ്ഡപത്തിൽ നടക്കും.
ഇന്ന് വൈകീട്ട് സിനിമാ താരങ്ങളായ കെ.പി.എ.സി.ലളിതയും വിനു മോഹനനും നവരാത്രി ചടങ്ങുകളിൽ പങ്കെടുക്കും.
ഇന്ന് രാവിലെ 7 മുതൽ സംഗീതോത്സവം, 8.30 ന് പെരുവനം സതീശൻ മാരാരുടെ മേളത്തോടെ ശീവേലി, 4 ന് തിരുവാതിര, മച്ചാട് സുബ്രഹ്മണ്യൻെറ ശാസ്താംപട്ട്, 5.30ന് നൃത്താർച്ചന, 6.30ന് ആകാശവാണി ശ്രീഹരിയുടെ സംഗീതാർച്ചന,
രണ്ടാം വേദിയിൽ 4ന് സംഗീതാർച്ചന, 5 ന് സമ്പ്രദായ ഭജന, 6 ന് ആർ.എൽ.വി മഹേഷിന്റെ വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം, 8 ന് ചെങ്ങന്നൂർ ജയകേരളയുടെ നൃത്തായനം, 9 ന് അരുന്ധതിയുടെ നൃത്തം.