തൃക്കാക്കര : സംസ്ഥാനത്ത് ഒരു ദിവസം വിറ്റു പോകുന്നതു ശരാശരി ഒരു ലക്ഷം ജയിൽ ചപ്പാത്തി. ഇതിൽ പകുതിയും സംഭാവന ചെയ്യുന്നത് തിരുവനന്തപുരം.

വിലക്കുറവും ഗുണമേന്മയുമാണ് ജയിൽ ചപ്പാത്തിയുടെ ട്രേഡ്മാർക്ക്. 15 ചാക്കിലേറെ ഗോതമ്പുപൊടി തിരുവനന്തപുരം സെൻട്രൽ ജയിലിൽ ദിവസം വേണം. പ്രതിദിനം മൂന്നു ലക്ഷത്തോളം രൂപയുടെ കച്ചവ

വുമുണ്ട്.

കണ്ണൂർ, കൊല്ലം, എറണാകുളം, തൃശൂർ ജയിലുകളുടെയും ചപ്പാത്തി ഹിറ്റാണ് . ഭക്ഷണ വിൽപനയിലൂടെ മാത്രം എറണാകുളം ജില്ലാ ജയിലിൽ മാസം എട്ടു ലക്ഷത്തിലേറെ രൂപ വരുമാനമുണ്ടാക്കുന്നുണ്ട്.

തൃശൂരിൽ ആറു ലക്ഷത്തിലേറെ രൂപയാണു ലാഭം. കൊല്ലം ജില്ലാ ജയിലിൽ പ്രതിദിനം അരലക്ഷം രൂപയുടെ വിൽപനയുണ്ട്

ആലപ്പുഴയിൽ ബിരിയാണി വിൽപനയാണു കൂടുതൽ

എട്ടു ജില്ലകളിൽ ജയിൽ ഭക്ഷണം ഓൺലൈൻ ഭക്ഷ്യശൃംഖലകളുമായി ബന്ധിപ്പിച്ചിട്ടുണ്ട്.

ലാഭം സർക്കാരിലേക്ക് അടയ്ക്കുകയാണു പതിവ്. പകുതി ജയിൽ വികസനത്തിനും തടവുകാരുടെ സ്വത്തിനും ഉപയോഗിക്കാനുള്ള അനുമതി സർക്കാർ പരിഗണനയിലാണ്