കൊച്ചി : ഹിറ്റ്‌ലറെക്കാൾ വലിയ ഫാസിസ്റ്റായി മാറാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബഹനാൻ എം.പി പറഞ്ഞു. പ്രധാനമന്ത്രിക്കു കത്തെഴുതിയതിനാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്. സമരം ചെയ്തതിന് ഷാനിമോൾ ഉസ്മാനെതിരെ ജാമ്യമില്ലാവകുപ്പിൽ കേസെടുത്തത് ഫാസിസമാണെന്ന് അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള വോട്ടുകച്ചവടത്തിന്റെ തെളിവാണ് പാലാ ഉപതിരഞ്ഞെടുപ്പ് ഫലം. കോൺഗ്രസിന്റെ മുഖ്യശത്രു സംഘപരിവാറും വർഗീയതയുമാണ്. ആർ.എസ്.എസിനു ചൂട്ടുപിടിച്ചതും ബി.ജെ.പിയോടൊപ്പം ചേർന്ന് വർഗീയത വളർത്തിയതും ആരെന്ന് കോടിയേരി സ്വന്തം പാർട്ടി ഓഫീസിൽ അന്വേഷിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.