harbour
കുഫോസ് വിദ്യാർത്ഥികൾ തോപ്പുംപടി ഹാർബറിൽ നിന്ന് ശേഖരിച്ച പ്‌ളാസ്റ്റിക് മാലിന്യങ്ങളുമായി നെറ്റ് ഫിഷ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ജോയിസ് വി. തോമസിനോടൊപ്പം.

കൊച്ചി : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ (കുഫോസ്) വിദ്യാർത്ഥികൾ തോപ്പുംപടി ഫിഷ് ഹാർബറിലേയും മനാശേരി ഫിഷിംഗ് വില്ലേജിലേയും പ്‌ളാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു.

നെറ്റ് ഫിഷ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ ജോയിസ് വി. തോമസ് തോപ്പുംപടി ഹാർബറിൽ പരിപാടി ഉദ്ഘാടനം ചെയ്തു. നെറ്റ് ഫിഷ് സംസ്ഥാന കോ ഓർഡിനേറ്റർ സംഗീത എൻ.ആർ., കുഫോസ് എൻ.എസ്.എസ് കോ ഓർഡിനേറ്റർമാരായ ഡോ.ബിനു വർഗീസ്, ഡോ.രജീഷ് കുമാർ വി.ജെ എന്നിവർ സംസാരിച്ചു.