police
മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിൽ അടഞ്ഞുകിടക്കുന്ന പൊലീസ് എയ്ഡ് പോസ്റ്റ്

മൂവാറ്റുപുഴ: ആശ്രമം ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റുണ്ട് .പക്ഷെ തുറക്കില്ലൊരിക്കലും. മൂവാറ്റുപുഴ നഗരസഭയുടെ കീഴിലുള്ള ലക്ഷക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ആശ്രമം പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ സാമൂഹ്യവിരുദ്ധരുടെ ശല്യം ഇല്ലാതാക്കാൻ പൊലീസ് എയ്ഡ് പോസ്റ്റിനായി കെട്ടിടം നിർമ്മിച്ചിട്ടുണ്ടെങ്കിലും തുറന്നുകൊടുത്തിട്ടില്ല. സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം ശൗചാലയം നിർമ്മിച്ചിട്ടുണ്ടെങ്കിലുംഉപയോഗിക്കാൻ സാധിക്കാറില്ല. എയ്ഡ് പോസ്റ്റ് തുറന്നു പ്രവർത്തിക്കാത്തതിനാൽ വൈകുന്നതോടെ മദ്യപാനികളുടെയും മയക്കുമരുന്നു പയോഗിക്കുന്നവരുടെയും താവളമായി ബസ് സ്റ്റാൻഡ് മാറും. സ്ത്രീകൾക്ക് ഒറ്റയ്ക്കൊ , കുടുംബസമേതമോ ഇവിടെ ബസ്‌കാത്ത് നിൽക്കാൻ കഴിയില്ല.

അനധികൃത പാർക്കിംഗ് ഒഴിവാക്കിസ്റ്റാൻഡ് വൃത്തിയായി സൂക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നാണ് യാത്രക്കാരുടെ പൊതു ആവശ്യം. . സ്റ്റാൻഡിലെ ശൗചാലയങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതോടൊപ്പം യാത്രക്കാർക്ക് ഏതു സമയവും ഉപയോഗിക്കുവാൻ കഴിയുന്ന തരത്തിൽ തുറന്ന് പ്രവർത്തിക്കണം.