കൊച്ചി : ഉപതിരഞ്ഞെടുപ്പിൽ മുഴുവൻ മണ്ഡലങ്ങളിലും എൻ.ഡി.എ സ്ഥാനാർത്ഥികളെ പിന്തുണയ്ക്കുമെന്ന് റിപ്പബ്ളിക്കൻ പാർട്ടി ഒഫ് ഇന്ത്യ (അത്‌വാലേ) സംസ്ഥാന സമിതി തീരുമാനിച്ചു. ഇടതു വലതു മുന്നണികൾ ജനഹിതം മാനിക്കുന്നില്ലെന്ന് സംസ്ഥാന പ്രസിഡന്റ് പി. ശശികുമാർ, സംഘടനാ സെക്രട്ടറി സുനിൽ സി. കുട്ടപ്പൻ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കേന്ദ്രമന്ത്രിസഭയിൽ അംഗമായ രാംദാസ് അത്‌വാലെയാണ് പാർട്ടിയുടെ ദേശീയ പ്രസിഡന്റ്. അഞ്ചു മണ്ഡലങ്ങളിലും പ്രചരണം നടത്തും. ആദിവാസികൾക്ക് അന്യാധീനപ്പെട്ട ഭൂമി തിരിച്ചുനൽകണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാത്ത രണ്ടു മുന്നണികളും ശബരിമല, മരട് ഫ്ളാറ്റ് എന്നിവയിൽ സ്വീകരിച്ച നിലപാട് ജനവിരുദ്ധമാണ്. ശക്തമായ കേന്ദ്രഭരണത്തിനൊപ്പം നിൽക്കുന്ന ഭരണൂടം കേരളത്തിലും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ട്രഷറർ മനോഹർ പട്ടാമ്പി, സംസ്ഥാന സെക്രട്ടറിമാരായ എൻ.ആർ. സന്തോഷ്, ടി.ടി. ജയന്തി, വനിതാവിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.പി. ഷിബി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.