കൊച്ചി : ശ്രീനാരായണ സേവാസംഘത്തിന്റെ ആഭിമുഖ്യത്തിൽ എറണാകുളം ശ്രീനാരായണസൗധത്തിൽ വിദ്യാരംഭം സംഘടിപ്പിക്കും. രാവിലെ ഒമ്പതു മുതൽ പ്രൊഫ.എം.കെ. സാനു കുട്ടികൾക്ക് ആദ്യാക്ഷരം കുറിയ്ക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വനിതാസംഘം വിവിധ കലാപരിപാടികളും അവതരിപ്പിക്കുമെന്ന് സെക്രട്ടറി പി.പി. രാജൻ അറിയിച്ചു.