christepher
ക്രിസ്റ്റഫർ ചാൾസ് ബെന്നിംഗർ

കൊച്ചി : ആഗോള പാർപ്പിട ദിനമായ ഒക്ടോബർ 7നു മുന്നോടിയായി അസറ്റ് ഹോംസ് സംഘടിപ്പിക്കുന്ന ബിയോണ്ട് സ്‌ക്വയർ ഫീറ്റ് പ്രഭാഷണ പരമ്പരയിൽ ലോകപ്രശസ്ത ആർക്കിടെക്ടും പ്ലാനറുമായ ക്രിസ്റ്റഫർ ചാൾസ് ബെന്നിംഗർ പ്രഭാഷണം നടത്തും. ഇന്നു (5) വൈകിട്ട് 5.30 ന് മറൈൻഡ്രൈവിലെ ടാജ് ഗേറ്റ് വേയിലാണ് പരിപാടി.

അമേരിക്കയിലെ എംഐടി, ഹാർവാർഡ് സർവകലാശാലകളിൽ നിന്ന് ബിരുദങ്ങളെടുത്ത പ്രൊഫ. ബെന്നിംഗർ അമ്പതു വർഷമായി ഇന്ത്യയിലാണ് താമസം. 1968 ൽ അഹമ്മദാബാദിലെ സ്‌കൂൾ ഒഫ് ആർക്കിടെക്ചറിൽ അദ്ധ്യാപനജീവിതമാരംഭിച്ച അദ്ദേഹം 1969 മുതൽ 1971 വരെ ഹാർവാർഡ് ഗ്രാജ്വേറ്റ് സ്‌കൂൾ ഒഫ് ഡിസൈനിലും പഠിപ്പിച്ചു. 1971ൽ ബാലകൃഷ്ണ ദോഷിയുമായിച്ചേർന്ന് അഹമ്മദാബാദിൽ സ്‌കൂൾ ഒഫ് പ്ലാനിംഗ് സ്ഥാപിച്ചു. ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റി, ഹൈദരാബാദ് ഐ.ഐ.ടി തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രമുഖ സൃഷ്ടികൾ.