കൊച്ചി: യു.ഡി.എഫിന്റെ കോട്ടയായ എറണാകുളം ഇക്കുറി എൽ.ഡി.എഫ് പിടിച്ചടക്കുമെന്ന് എൻ.സി.പി സംസ്ഥാന കമ്മിറ്റിയംഗം കെ.കെ. ജയപ്രകാശ് പറഞ്ഞു. എറണാകുളം നിയോജക മണ്ഡലം സെൻട്രൽ നോർത്ത് എൽ. ഡി. എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 54 വർഷത്തെ പാരമ്പര്യമുള്ള യു. ഡി. എഫിന്റെ ഉരുക്കുകോട്ടയാണ് പാലായിൽ എൽ.ഡി.എഫ് തകർത്തത്. പാലായിൽ അത് നിഷ്പ്രയാസം സാധിച്ചെങ്കിൽ എറണാകുളത്തും വിജയം തങ്ങൾക്കവകാശപ്പെട്ടതാണ്.
പാലാരിവട്ടം മേൽപ്പാലം കൊള്ളയടിച്ച് പൊന്നാപുരം കോട്ടയിൽ ഒളിച്ചവരെ പൊലീസ് കൈയ്യാമം വെച്ച് ജയിലിൽ അടയ്ക്കുമെന്നും
ജയപ്രകാശ് പറഞ്ഞു.
ബിനു വർഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി. എം. ദിനേശ് മണി, ജോൺ ലൂക്കോസ്, സി.കെ.മണിശങ്കർ, കെ. എസ്. അരുൺകുമാർ, പി. എ. ഉസ്മാൻ, എ.ടി. തൻസീർ എന്നിവർ പ്രസംഗിച്ചു.