കൊച്ചി : മുപ്പതാമത് ദേശീയ ത്രോബാൾ ചാമ്പ്യൻഷിപ്പ് ഈ മാസം ആറു മുതൽ എട്ടു വരെ ആലവു മാറമ്പിള്ളി എം.ഇ.എസ് കോളേജിൽ നടക്കും. വിവിധ സംസ്ഥാനങ്ങളിലെ ടീമുകൾ മത്സരിക്കും.
700 താരങ്ങളും 100 ഒഫീഷ്യലുകളും പങ്കെടുക്കും. കേരള ടീമുകളെ അജുവിൻ സാജനും അഭിരാമി സുരേന്ദ്രനും നയിക്കും. ടീമിന്റെ ക്യാമ്പ് ഫോർട്ടുകൊച്ചിയിൽ ആരംഭിച്ചു. ആൺകുട്ടികളുടെ വിഭാഗത്തിൽ ഡൽഹിയും പെൺകുട്ടികളിൽ തമിഴ്നാടുമാണ് നിലവിലെ ജേതാക്കൾ. മത്സരത്തിന് ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ, കേരള ത്രോബാൾ അസോസിയേഷൻ പ്രസിഡന്റ് കുഞ്ഞുമോൻ എ.ടി.സി എന്നിവർ അറിയിച്ചു.