nanma-seep-
കരിമ്പാടം ഡി.ഡി. സഭ ഹൈസ്കൂളിൽ ആരംഭിച്ച നന്മ സീപ്പ് പദ്ധതി വടക്കേക്കര എസ്.ഐ ടി.വി. ഷിബു ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ : മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികാഘോഷത്തോനുബന്ധിച്ച് കരിമ്പാടം ഡി.ഡി സഭാ ഹൈസ്കൂളിൽ നന്മ സീപ്പ് പ്രോഗ്രാമിന് തുടക്കം. എട്ടാം ക്ളാസിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ പാഠ്യവും പാഠ്യേതരവുമായ എല്ലാ മികവുകളേയും കൂടുതൽ പരിപോഷിപ്പിക്കുന്ന പദ്ധതിയാണ് നന്മ സീപ്പ്. വടക്കേക്കര സബ് ഇൻസ്പെക്ടർ ടി.വി. ഷിബു ഉദ്ഘാടനം ചെയ്തു. നന്മ ജോയിന്റ് സെക്രട്ടറി രഞ്ജിത്ത് വാര്യ‌ർ, സുരേഷ് മാത്യു എന്നിവർ പദ്ധതി വിശദീകരിച്ചു. പി. വിജയൻ വീഡിയോ സന്ദേശം നൽകി. കൗൺസലിംഗ് സൈക്കോളജിസ്റ്റ് സുനിൽ നായർ, ഓമനക്കുട്ടിയമ്മ, സ്കൂൾ മാനേജർ അഡ്വ. കെ. മനോഹരൻ, ഹെഡ്മിസ്ട്രസ് ബി. മിഞ്ചു, പി.ടി.എ പ്രസിഡന്റ് പി.വി. സുനിൽകുമാർ, ഡി.ഡി സഭ സെക്രട്ടറി ബോസ്, കെ.പി. ഷീബ തുടങ്ങിയവർ സംസാരിച്ചു.