കൊച്ചി : ദേശിയപാത 766 ൽ രാത്രി യാത്രാ നിരോധനം ഏർപ്പെടുത്തുവാനുള്ള നീക്കം പിൻവലിക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ആവശ്യപ്പെട്ടു.

നിരോധനം വിനോദസഞ്ചാരമേഖലയെ ബാധിക്കും. പ്രളയവും പ്രകൃതിക്ഷോഭവും മൂലം പ്രതിസന്ധിയിലായ വയനാടിലെ വിനോദസഞ്ചാരമേഖലയ്ക്ക് യാത്രാനിരോധനം തിരിച്ചടിണ്. നിരോധനം പുന:പരിശോധിക്കാൻ അധികൃതർ തയ്യാറാകണമെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. ജയപാൽ, ട്രഷറർ കെ.പി. ബാലകൃഷ്ണ പൊതുവാൾ, വർക്കിംഗ് പ്രസിഡന്റുമാരായ ജി.കെ. പ്രകാശ്, പ്രസാദ് ആനന്ദഭവൻ തുടങ്ങിയവർ സംസാരിച്ചു.