പറവൂർ : പറവൂർ സഹകരണ ബാങ്ക് സ്റ്റാഫ് വെൽഫെയർ ക്ലബ് വാർഷികാഘോഷവും കുടുംബസംഗമവും ബാങ്ക് പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് എം.എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ബാല സിനിമാതാരം വിശ്രുത വിജയകുമാർ, മിമിക്രിതാരം പ്രമോദ് മാള എന്നിവർ മുഖ്യാതിഥികളായി. ക്ലബ് അംഗങ്ങളുടെ മക്കൾക്കുള്ള പുരസ്കാര വിതരണം ടി.വി. നിഥിനും ബാങ്ക് ജീവനക്കാരുടെ ഇൻഷ്വറൻസ് വിതരണം ഇ.പി. ശശിധരനും നിർവഹിച്ചു. സെക്രട്ടറി വി. ബാലകൃഷ്ണൻ, പി.പി. അജയകുമാർ, പി. ദീപ്തി തുടങ്ങിയവർ സംസാരിച്ചു.