ഉദയംപേരൂർ : ശ്രീനാരായണ വിജയ സമാജം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ വിജയദശമി ആഘോഷിക്കും. നാളെ വൈകിട്ട് പൂജവയ്ക്കും. ഞായറാഴ്ച വൈകിട്ട് ഏഴിന് നിയ രാജേഷ് സംഗീതസദസ് അവതരിപ്പിക്കും.
മഹാനവമി ദിനത്തിൽ ആയുധങ്ങൾ പൂജ വയ്ക്കും. വൈകിട്ട് ഏഴിന് ഗായത്രി കൃഷ്ണ സംഗീതസദസ് അവതരിപ്പിക്കും. വിജയദശമി ദിനത്തിൽ രാവിലെ രാവിലെ ഏഴിന് പൂജയെടുക്കും വിദ്യാരംഭവും നടക്കും. സംഗീതാർച്ചന, ശ്രീചക്രപൂജ, സരസ്വതീപൂജ, വൈകിട്ട് നൃത്തനൃത്യങ്ങൾ എന്നിവയും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.