തെക്കൻ പറവൂർ : ശ്രീനാരായണപുരം വേണുഗോപാല ക്ഷേത്രത്തിൽ വിജയദശമി ആഘോഷങ്ങൾക്ക് ഒരുക്കമായി. ഇന്നു വൈകിട്ട് പുസ്തകം പൂജയ്ക്ക് വയ്ക്കും. നാളെ ദുർഗാപൂജ, തിങ്കളാഴ്ച ലക്ഷ്മിപൂജ, ആയുധപൂജ എന്നിവയുണ്ടാകും.
വിജയദശമി ദിവസം രാവിലെ എട്ടിന് ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഇ.ജി. ബാബു വിദ്യാരംഭം കുറിയ്ക്കും. സരസ്വതിപൂജ, സാരസ്വതാരിഷ്ട വിതരണം എന്നിവയുണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.