gandhiji
ഗാന്ധിജയന്തി ദിനാചരണത്തിന്റെ ഭാഗമായി എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സാംസ്കാരികസദസ് എൻ.എം. പിയേഴ്സൺ ഉദ്ഘാടനം ചെയ്യുന്നു

വൈപ്പിൻ: മഹാത്മാഗാന്ധിയുടെ 150-ാം ജന്മദിന വാർഷികം വിപുലമായ പരിപാടികളോടെ വൈപ്പിൻ മേഖലയിൽ ആഘോഷിച്ചു. വൈപ്പിൻ ലോഡി ഓഫ് ഹോപ്പ് സ്‌കൂളിൽ മാന്ത്രികൻ ജോൺ ജെ. മാമ്പിള്ളി നടത്തിയ മാജിക്ക് മെസേജസ് ഓഫ് മഹാത്മ എന്ന പരിപാടി സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്തു.സ്‌കൂൾ പ്രധാന അദ്ധ്യാപിക സിസ്റ്റർ മേഴ്‌സി അദ്ധ്യക്ഷത വഹിച്ചു. റെഡ്ക്രോസ് ജില്ലാ കമ്മറ്റിഅംഗം ജോണി വൈപ്പിൻ പ്രസംഗിച്ചു.
എടവനക്കാട് ഇക്ബാൽ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സാംസ്‌കാരിക സദസ് എൻ.എം പിയേഴ്‌സൺ ഉദ്ഘാടനം ചെയ്തു, വി.എസ്. രവീന്ദ്രനാഥ്, ടി.എം സുകുമാരപിള്ള, ബേസിൽ മുക്കത്ത് , ദാസ് കോമത്ത്, പി.എൻ തങ്കരാജ്, എൻ.എ. ബിനോയ് തുടങ്ങിയവർ പ്രസംഗിച്ചു.
എടവനക്കാട് പൗരശക്തിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി സ്മൃതിസദസ് സംഘടിപ്പിച്ചു. ചെയർമാൻ
മുല്ലക്കര സക്കരിയ അദ്ധ്യക്ഷത വഹിച്ചു. ഷിജു കളരിത്തറ, ബി.ആർ ശ്രീകുമാർ, കെ.പി. രാധാകൃഷ്ണൻ, എം.എസ് അഫ്ത്താബ്. എ.കെ ഷിബു എന്നിവർപ്രസംഗിച്ചു.
നായരമ്പലം നെടുങ്ങാട് സൗഹൃദ റസി. അസോസിയേഷൻ അംഗങ്ങൾ ഗാന്ധിജയന്തിയോടനുബന്ധിച്ച് നെടുങ്ങാട് ഹോമിയോ ഡിസ്‌പെൻസറി മുതൽ വടക്കോട്ട് പുളിയാമ്പിള്ളി ക്ഷേത്രം വരെയുള്ള പുൽമേടുകൾ വെട്ടിനീക്കി. മാലിന്യങ്ങളും നീക്കം ചെയ്തു. പ്രസിഡന്റ് എം.എസ്. ശിവദാസൻ, സെക്രട്ടറി എം.കെ. ഷാജി എന്നിവർ നേതൃത്വം നൽകി. പെരുമാൾപ്പടി സൗഹാർദ്ദ റിസ. മാലിപ്പുറം സർക്കാർ ആശുപത്രി പരിസരം ശുചീകരിച്ചു. വാർഡ് മെമ്പർ ആലീസ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. .
എളങ്കുന്നപ്പുഴ ആശ്രയ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ പരിസരശുചീകരണം നടത്തി. അസോസിയേഷൻ പ്രസിഡന്റ് പെട്രു ജോർജ് നേതൃത്വം നൽകി.