വൈപ്പിൻ: ചെറായി ഗൗരീശ്വര ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് 5ന് വൈകിട്ട് പൂജവയ്പ്, 8ന് വിജയദശമി രാവിലെ 8.45ന് വിദ്യാരംഭം എന്നിവ നടക്കും. രാവിലെ 10 മുതൽ അക്കാദമി ഹാളിൽ നൃത്തം, സംഗീതം, വയലിൻ, ചിത്രരചന, ഗിത്താർ ക്ലാസുകളിലേക്ക് വിദ്യാരംഭം, ചിത്രരചനാ മത്സരം എന്നിവ നടക്കും.
ക്ഷേത്രാങ്കണത്തിൽ പ്രവർത്തിക്കുന്ന വി.വി. സഭ നൃത്ത സംഗീത അക്കാദമിയുടെ പതിനൊന്നാം വാർഷികം ഉച്ചയ്ക്ക് 2ന് സഭാ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ ഉദ്ഘാടനം ചെയ്യും. സെക്രട്ടറി എ.എ. മുരുകാനന്ദൻ അദ്ധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ അഡ്വ. എൻ.എസ്. അജയ് സമ്മാനദാനം നിർവഹിക്കും. ട്രഷറർ സുധീഷ് കുളങ്ങര, ദേവസ്വം മാനേജർ എമി ഗിരീഷ്, ട്രഷറർ ബാബു എന്നിവർ സംസാരിക്കും. തുടർന്ന് വയലിൻ, ഗിത്താർ, നൃത്ത അരങ്ങേറ്റവും നൃത്തസംഗീത വിരുന്നും.