ഉദയംപേരൂർ: പുല്ലുകാട്ട്കാവ് ശ്രീനരസിംഹസ്വാമി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം നാളെ ആരംഭിക്കും. വൈകിട്ട് 3ന് പെരുമ്പിള്ളി ശ്രീനരസിംഹ സ്വാമി ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന വിഗ്രഹ ഘോഷയാത്ര വൈകിട്ട് 6 ന് ക്ഷേത്രത്തിൽ എത്തിച്ചേരും. 6.30ന് ഉദ്ഘാടന സമ്മേളനത്തിൽ പുലിയന്നൂർ മുരളി നാരായണൻ നമ്പൂരിതിപ്പാട് ആമുഖ പ്രഭാഷണം നടത്തും. ഭാഗവത ഋഷി ടി.ആർ. രാമനാഥൻ ഉദ്ഘാടന കർമ്മം നിർവ്വഹിക്കും. ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ മുഖ്യാതിഥിയായിരിക്കും.
ആമേടമംഗലത്ത് ശ്രീധരൻ നമ്പൂതിരിപ്പാട് അനുഗ്രഹ പ്രഭാഷണം നടത്തും. തുടർന്ന് ഭാഗവത മാഹാത്മ്യ പ്രഭാഷണം യജ്ഞാചാര്യൻ ഇരളിയൂർ അരുണൻ നമ്പൂതിരി നടത്തും.