ആലുവ: എൻ.ജി.ഒ അസോസിയേഷൻ 45 -ാം താലൂക്ക് വാർഷിക സമ്മേളനം ഇന്ന് രാവിലെ 9.30 മുതൽ കാർഷിക വികസന ബാങ്ക് ഹാളിൽ നടക്കും അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് പ്രസിഡന്റ് കെ.കെ. ജോൺ അദ്ധ്യക്ഷത വഹിക്കും. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.കെ. അലിമുഹമ്മദ് അവാർഡ് വിതരണം ചെയ്യും. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി. മുരളി, നഗരസഭ ചെയർപേഴ്സൺ ലിസി എബ്രഹാം, കെ.കെ. ജിന്നാസ്, വി.പി. ജോർജ്, തോപ്പിൽ അബു എന്നിവർ സംസാരിക്കും