elbi-varghese
കുറുപ്പംപടി സെന്റ് മേരീസ് പബ്‌ളിക് സ്‌കൂളിലെസോഷ്യൽ സർവ്വീസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിദർശൻ സെമിനാറിന്റെ ഉദ്ഘാടനം സ്‌കൂൾ മാനേജർ എൽബി വർഗീസ് നിർവഹിക്കുന്നു

കുറുപ്പംപടി: സെന്റ് മേരീസ് പബ്‌ളിക് സ്‌കൂളിൽ പ്രവർത്തിക്കുന്ന സോഷ്യൽ സർവീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഗാന്ധിദർശൻ സെമിനാർ മാനേജർ എൽബി വർഗീസ് ഉദ്ഘാടനം ചെയ്തു. പി. എ ദേവസി ക്ലാസെടുത്തു. ഫാ. ജോർജ് നാരകത്തുകുടി , സിനി വി. ജോർജ് , ലിസി പി.എം, ഓൾവിൻ പ്രിൻസ് അനിൽ, സോന സൂസൻ എൽദോസ് , മെറിൻ കുര്യാക്കോസ്, ഡോണ വർഗീസ് എന്നിവർ പ്രസംഗിച്ചു.