അങ്കമാലി: മോർണിംഗ് സ്റ്റാർ ഹോം സയൻസ് കോളേജ് യൂണിയൻ ഉദ്ഘാടനം നടന്നു. കേരള ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ.സി നായർ യൂണിയൻ ഉദ്ഘാടനം ചെയ്തു. ടെലിവിഷൻ അവതാരിക ആശ്വതി ശ്രീകാന്ത് ആർട്ട്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.സി. റോസിലി അദ്ധ്യക്ഷത വഹിച്ചു.