കൊച്ചി: തീരദേശവാസികളായ മത്സ്യത്തൊഴിലാളികളുടെയും നഗരവാസികളുടെയും മനമറിഞ്ഞും മനം കവർന്നും ഇടതുമുന്നണി സ്ഥാനാർത്ഥി മനു റോയി തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ. തീരദേശത്തുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കയറിയിറങ്ങി സ്ഥാനാർത്ഥി സൗഹൃദം പങ്കിട്ടു. രാവിലെ മനു റോയിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം കടവന്ത്ര ഗാന്ധിനഗറിൽ നിന്ന് ആരംഭിച്ചു. കർഷക റോഡ്, കരിത്തല കോളനി, കൊച്ചിൻ കലാനികേതൻ, കരിത്തല വിമലാംബിക കോൺവന്റ്, ഉദയഭവൻ എസ്.ഡി കോൺവന്റ്, ഗാന്ധിനഗർ ആശ്രയഭവൻ, മാതാ നഗർ പബ്ലിക് സ്‌കൂൾ, മരിയ റാണി എഫ്.സി കോൺവന്റ് എന്നിവിടങ്ങളിലെത്തി വോട്ടു തേടി.