postioffice
ജി.ടി.എൻ കവലയിലെ പ്രവർത്തിക്കുന്ന എരുമത്തല പോസ്റ്റോഫീസ്

ആലുവ: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള എരുമത്തല പോസ്റ്റ് ഓഫീസ് ജി.ടി.എൻ കവലയിൽ നിന്നും മാറ്റാൻ നീക്കം . മറ്റൊരു പോസ്റ്റ് ഓഫീസിന് സമീപത്തേക്ക് മാറ്റാനാണ് നീക്കമെന്ന് ആക്ഷേപം.

കീഴ്മാട് നാലാംമൈൽ, എടത്തല പഞ്ചായത്ത് നിവാസികളാണ് എരുമത്തല പോസ്റ്റ് ഓഫീസിനെ കൂടുതലായും ആശ്രയിക്കുന്നത്. ആലുവ ഹെഡ് പോസ്റ്റ് ഓഫീസ് സീനിയർ സൂപ്രണ്ടിന് പൊതുപ്രവർത്തകനായ കെ. രഞ്ജിത് കുമാർ പരാതി നൽകിയെങ്കിലും മറുപടി ലഭിച്ചില്ല.