നെടുമ്പാശേരി: ആലുവ നിയോജകമണ്ഡലത്തിൽ അൻവർ സാദത്ത് എം.എൽ.എ നടപ്പിലാക്കുന്ന 'അമ്മക്കിളിക്കൂട് ' ഭവനപദ്ധതിയിൽ നിർമ്മിച്ച 32 -ാമത്തെ വീടിന്റെ താക്കോൽദാനം ഖദീജ ഹൈദ്രോസ് നിർവഹിച്ചു. ചെങ്ങമനാട് പഞ്ചായത്തിലെ പുറയാർ സ്വദേശിനിയും രണ്ടു കുട്ടികളുടെ മാതാവുമായ ലത്തീഫക്ക് വേണ്ടി റസാക്ക് തേമ്പാടൻ, സിയാദ് എന്നിവർ ചേർന്നാണ് നിർമ്മിച്ചു നൽകിയത്.
അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ സരളാ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേഷ് മഠത്തിമൂല, എം,ജെ ജോമി, കെ.എം അബ്ദുൾ ഖാദർ, ജെർളി കപ്രശ്ശേരി, ടി.എം അബ്ദുൾ ഖാദർ, സുമ ഷാജി, ജയന്തി, ഷംസുദ്ധീൻ എന്നിവർ സംസാരിച്ചു. ഈ പദ്ധതിയിൽ അഞ്ച് ഭവനങ്ങളുടെ നിർമ്മാണം വിവിധ പഞ്ചായത്തുകളിലായി പുരോഗമിക്കുകയാണ്.