k
കൂത്താട്ടുകുളം പഴയ മാർക്കറ്റിനു സമീപത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കു സമീപം കുട്ടികൾ

കൂത്താട്ടുകുളം : പ്ളാസ്റ്റി​ക് വി​പത്തി​നെ കുറി​ച്ചുള്ള സെമി​നാറി​ന് മുന്നോടി​യായികുട്ടികളുടെ സർവേ.കൂത്താട്ടുകുളം ഗവ യു.പി.സ്കൂൾ കുട്ടികളായ അനാമികജയനും, ഗംഗ സുനിലുമാണ്സർവേ നടത്തുന്നത്.

നഗരപ്രദേശത്ത് കൂടുതലാരും ശ്രദ്ധിക്കപ്പെടാതെ കിടന്ന മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ കണ്ടെത്തി സെമിനാറിലൂടെ അധികൃതരിൽ എത്തിക്കുകയാണ് കുട്ടികളുടെ ലക്ഷ്യം. പ്ലാസ്റ്റിക് മാലിന്യങ്ങൾ എങ്ങനെ ഒഴിവാക്കാം, നിക്ഷേപം എങ്ങനെ തടയാം തുടങ്ങിയ നിർദേശങ്ങൾ ഉൾപ്പെടുത്തി സബ് ജില്ല തലത്തിൽനടത്തുന്ന സെമിനാറി​ൽഅവതരിപ്പിക്കും . സ്വകാര്യ ബസ് സ്റ്റാൻഡി​നു പി​റകുവശത്തെ ഉപേക്ഷിക്കപ്പെട്ട മാർക്കറ്റാണ് മദ്യപാനികളുടെ താവളം.മാലിന്യ നിക്ഷേപ കേന്ദ്രമായി മാറി.ആയിരത്തിലേറെ പ്ലാസ്റ്റിക് ഗ്ലാസുകളും നിരവധി മദ്യക്കുപ്പികളും കുട്ടികൾ കണ്ടെത്തി,ചന്തത്തോട്, ശ്രീധരീയം റോഡ്, മാർക്കറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളുംനി​റയെ പ്ലാസ്റ്റിക് മാലിന്യങ്ങളാണ്.