മൂവാറ്റുപുഴ: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിന് മാതൃകയായ ബേബി ജോസഫ് മാടത്തിക്കുടിക്കു പോത്താനിക്കാട് പ്രവാസി കൂട്ടായ്മയുടെ സ്‌നേഹാദരം. കഴിഞ്ഞ പ്രളയത്തിൽ വീടുനഷ്ടപെട്ടവർക്കു വീടുവയ്ക്കുന്നതിനുവേണ്ടി ഒരേക്കറിലധികം വരുന്ന സ്ഥലം നൽകിയ ബേബി ജോസഫിന് പോത്താനിക്കാട് പ്രവാസി കൂട്ടായ്മ യു.എ.ഇ ചാപ്റ്റപർ സ്‌നേഹാദരം നൽകി. ദുബായി മറീനയിലെ പ്രിൻസസ് റൗറിൽ നടന്ന ഓണാഘോഷ ചടങ്ങിൽ വെച്ചായിരുന്നു ആദരം. സാജു സ്‌കറിയ ഉപഹാരം സമർപ്പിച്ചു. ഒ.കെ അനിൽകുമാർ, അഭിലാഷ് ജോർജ് , ട്വിങ്കിൾ വർഗീസ് എന്നിവർ നേതൃത്വം നൽകി. ഭാരവാഹികളായി എബി.സി.ജോർജ് (പ്രസിഡന്റ്), സിജോ.സി.ജോൺ (വൈസ് പ്രസിഡന്റ്), എബിൻ അഗസ്റ്റിൻ (സെക്രട്ടറി), ലിജോ എബ്രഹാം (ജോയിൻ സെക്രട്ടറി ), ദിൽ ഫിലിപ്പ് (ട്രഷറർ), അജോ ജോയ് (ആക്ടിവിറ്റി കോ ഓർഡിനേറ്റർ ) എന്നിവരെ തിരഞ്ഞെടുത്തു.