vhss
ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കലോത്സവം ധ്വനി 2019 ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.അരുണ്‍ ഉദ്ഘാടനം ചെയ്യുന്നു.....

മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ കലോത്സവത്തിന് തിരി തെളിഞ്ഞു. ജില്ലാ പഞ്ചായത്തംഗം അഡ്വ.എൻ.അരുൺ ഉദ്ഘാടനം ചെയ്തു. മാറാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലതാ ശിവൻ അദ്ധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ കൈയെഴുത്തു മാഗസിൻ സ്‌കൂൾ വികസന സമിതി ചെയർമാൻ ടി.വി അവിറാച്ചൻ പ്രകാശനം ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ ഇൻചാർജ് റനിത ഗോവിന്ദ് സ്വാഗതം പറഞ്ഞു. , ഡോ.അബിത രാമചന്ദ്രൻ, സീനിയർ അസിസ്റ്റന്റ് ശോഭന എം എം, സമീർ സിദ്ദീഖി.പി, വിനോദ് ഇ.ആർ, ഗിരിജ എം പി, രതീഷ് വിജയൻ, അരുൺ കുമാർ, ബിൻസി ബേബി, ക്യഷ്ണജഎം.കെ, സ്‌കൂൾ ചെയർപേഴ്‌സൺ മീഖൾ സൂസൺ ബേബി തുടങ്ങിയവർ സംസാരിച്ചു.