കൊച്ചി: കലൂർ സ്‌റ്റേഡിയത്തിൽ പുലർച്ചെ നടക്കാനെത്തുന്നവരോട് വോട്ടു തേടിയായിരുന്നു കോൺഗ്രസ് സ്ഥാനാർത്ഥി ടി.ജെ.വിനോദിന്റെ ഇന്നലത്തെ പര്യടന തുടക്കം. പിന്നീട് എറണാകുളം മാർക്കറ്റിൽ. കോർപ്പറേഷൻ കൗൺസിലർമാരും പാർട്ടി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.
സെൻറ് മേരീസ് ബസലിക്ക സന്ദർശിച്ച ടി.ജെ. വിനോദിനെ വികാരി ഡേവിസ് മാടവന സ്വീകരിച്ചു. ജില്ലാ കോടതിയിലെത്തി അഭിഭാഷകരെകണ്ടു വോട്ടഭ്യർത്ഥിക്കാൻ സ്ഥാനാർത്ഥിക്കൊപ്പം ഹൈബി ഈഡൻ എം.പി യുമുണ്ടായിരുന്നു. കൊച്ചി മെത്രാൻ ഡോ. ജോസഫ് കരിയിലിനെ ഫോർട്ട് കൊച്ചി ബിഷപ്പ് ഹൗസിൽ സന്ദർശിച്ചു.