മൂവാറ്റുപുഴ: ചെത്ത് തൊഴിലാളികളെ ഇ.എസ്.ഐ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മൂവാറ്റുപുഴ താലൂക്ക് ചെത്ത്മദ്യ തൊഴിലാളി യൂണിയൻ (എ.ഐ.ടി.യു.സി) സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.ആർ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.കെ. സുരേഷ് റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എം.എൽ.എ ബാബുപോൾ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.എം. ഹാരിസ്, കെ.എ.നവാസ്, കെ.എ. സനീർ, ബാലകൃഷ്ണൻ, എ.എം. മധു, പി.ടി. ഡേവിഡ്, കെ.കെ. രാജൻ, കെ.ജെ. മനോജ്, ഷിജു തോമസ്, ശിവാഗോ തോമസ്, ബിനിൽ ദാമോദരൻ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി ഇ.എ. കുമാരൻ (പ്രസിഡന്റ്), എൽദോ എബ്രഹാം എം.എൽ.എ (വർക്കിംഗ് പ്രസിഡന്റ്), ഇ.കെ. സുരേഷ് (ജനറൽ സെക്രട്ടറി), എ.എം. മധു, കെ.കെ. രാജൻ (വൈസ് പ്രസിഡന്റുമാർ), ബാലകൃഷ്ണൻ, കെ.ജെ. മനോജ് (ജോ.സെക്രട്ടറിമാർ) എന്നിവരെ തിരഞ്ഞെടുത്തു.