പറവൂർ : ദക്ഷിണ മൂകാംബിക ക്ഷേത്രത്തിൽ ദുർഗാഷ്ടമി ദിനമായ ഇന്ന് വൈകിട്ട് പൂജവെയ്ക്കും. വൈകിട്ട് ക്ഷേത്രം തന്ത്രി പുലിയന്നൂർ വാസുദേവൻ നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി ബി.വി. രംഗയ്യയുടേയും മുഖ്യകാർമ്മികത്വത്തിൽ ദുർഗാപൂജയ്ക്കു ശേഷം നാലമ്പലത്തിനുള്ളിൽ മണ്ഡപത്തിലാണ് പൂജവയ്പ്.

വൈകിട്ട് നടതുറന്നതിനു ശേഷമുള്ള പൂജ കഴിഞ്ഞാൽ പുസ്തകങ്ങളും മറ്റും പ്രത്യേക കൗണ്ടറിൽ സ്വീകരിച്ചു തുടങ്ങും. രാത്രി നടയടക്കും വരെ തുടരും.

അഷ്ടമി ഇന്നു രാവിലെ മുതൽ നാളെ രാവിലെ വരെയാണ്. അഷ്ടമി ദിവസം വൈകിട്ടാണ് പൂജവെയ്ക്കുന്നത്.

ഇന്ന് രാവിലെ 8ന് സംഗീതാർച്ചന, 8.45ന് ഭക്തിഗാനമേള, 10ന് സംഗീതാർച്ചന, വൈകിട്ട് 3ന് സംഗീതകച്ചേരി, 4ന് വീണക്കച്ചേരി, 5ന് സംഗീതാർച്ചന, 7ന് പൂജവെയ്പ്പ്, 7.15ന് ദിവ്യനാമതരംഗിണി, രാത്രി 8.30ന് ഹരിമുരളീരവം നാമാർച്ചന, 9ന് ഇൻസ്ട്രമെന്റൽ ഫ്യൂഷൻ.