ആലുവ: മഹാത്മാഗാന്ധിയെ വെടിവച്ചുകൊന്നയാളെ മഹാനാക്കുന്ന നെറിവുകേടാണ് ഇപ്പോൾ നടക്കുന്നതെന്ന് അൻവർസാദത്ത് എം.എൽ.എ അഭിപ്രായപ്പെട്ടു. കേരള നവദർശനവേദി സംഘടിപ്പിച്ച ലഹരി വിരുദ്ധ പരിസ്‌ഥിതി സംരക്ഷണ സന്ദേശ പദയാത്രയുടെ സമാപന സമ്മേളനം ആലുവ അദ്വൈതാശ്രമത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാന്ധിജയന്തി ദിനത്തിൽ പഴംതോട്ടത്ത് നിന്ന് തുടങ്ങിയ പദയാത്ര ടി.എം. വർഗീസ്, കെ.കെ. ഗോപി എന്നിവരാണ് നയിച്ചത്. അദ്വൈതാശ്രമ ഭക്തജനസമിതി ജനറൽ കൺവീനർ എം.വി. മനോഹരന്റെ നേതൃത്വത്തിൽ പദയാത്രയെ സ്വീകരിച്ചു. പ്രൊഫ. പി.ജെ. ജോസഫ്, ചിന്നൻ ടി. പൈനാടത്ത്, ജോൺ പെരുവന്താനം, എം.വി. നോഹരൻ, വർഗീസ് പുല്ലുവഴി എന്നിവർ സംസാരിച്ചു.