മൂവാറ്റുപുഴ: മൂവാറ്റുപുഴ വിദ്യാഭ്യാസ ഉപജില്ലാ കായികമേള സമാപിച്ചു.. ക്രിക്കറ്റ് മത്സരത്തിൽ ജൂനിയർ ബോയ്‌സ് വിഭാഗത്തിൽ മാർ സ്റ്റീഫൻ വി.എച്ച്.എസ്.എസ്. വാളകം വിജയിച്ചു, എബനേസർ എച്ച്.എസ്.എസ്. വീട്ടൂർറണ്ണേഴ്‌സായി. സീനിയർ ബോയ്‌സ് എബനേസർ എച്ച്.എസ്. എസ്. വീട്ടൂർ വിന്നേഴ്‌സായി, മാർ സ്റ്റീഫൻ വി.എച്ച്.എസ്.എസ്. വാളകം റണ്ണേഴ്‌സ്അപ്പായി. കബഡിയിൽ എസ്.എൻ.ഡി.പി. എച്ച്.എച്ച്.എസ്. മൂവാറ്റുപുഴവിജയിച്ചു, ഗാർഡിയൻ ഏയ്ഞ്ചൽ എച്ച്.എസ്. മണ്ണൂർ റണ്ണേഴ്‌സായി. ഷട്ടിൽ ബാഡ്മിന്റൺ (ബോയ്‌സ്) നിർമ്മല എച്ച്.എസ്.എസ്. മൂവാറ്റുപുഴ, ഷട്ടിൽ ബാഡ്മിന്റൺ (ഗേൾസ് സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്., മൂവാറ്റുപുഴ) വിജയികളായി. മത്സരം നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ ഉദ്ഘാടനം ചെയ്തു.വിജയികൾക്കുള്ള ട്രോഫി എൽദോ എബ്രഹാം എൽദോ എബ്രഹാം എം.എൽ.എ സമ്മാനിച്ചു
ഗെയിംസ് മത്സരങ്ങളുടെ ഉദ്ഘാടനം മൂവാറ്റുപുഴ മുനിസിപ്പൽ ചെയർപേഴ്‌സൺ ഉഷ ശശിധരൻ നിർവ്വഹിച്ചു. വിജയികൾക്ക് മൂവാറ്റുപുഴ എം.എൽ.എ. എൽദോ എബ്രഹാം സമ്മാനങ്ങൾ വിതരണം ചെയ്തു. മൂവാറ്റുപുഴ മുനിസിപ്പൽ സറ്റേഡിയം ഉൾക്കൊള്ളുന്ന സ്‌പോർട്‌സ് കോംപ്ലക്‌സിന് 32 കോടി 55 ലക്ഷം രൂപ സർക്കാർഅനുവദിച്ചതായി എം.എൽ.എ. അറിയിച്ചു. രണ്ട് ദിവസങ്ങളിലായി മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയം, ഗവ.മോഡൽ ഹൈസ്‌കൂൾ, സെന്റ് അഗസ്റ്റ്യൻസ് സ്‌കൂൾ ഗ്രൗണ്ടുകൾ എന്നിവിടങ്ങളിലാണ് മത്സരം നടന്നത്