rajiv
രാജീവ് യൂത്ത് ഫൗണ്ടേഷന്റെ ബ്ളീഡ് ഫോർ നേഷൻ രക്തദാന പരിപാടിയുടെ സമ്മതപത്രത്തിന്റെയും പോർട്ടലിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു.

കൊച്ചി : രാജീവ് യൂത്ത് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അഞ്ചു ലക്ഷം പേരെ അംഗങ്ങളാക്കുന്ന ബ്ളീഡ് ഫോർ നേഷൻ രക്തദാന പരിപാടിയുടെ സമ്മതപത്രത്തിന്റെയും പോർട്ടലിന്റെയും ഉദ്ഘാടനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിച്ചു.

ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി സിബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. എം.പിമാരായ ബൈബി ഈഡൻ, ബെന്നി ബെഹനാൻ, എം.എൽ.എമാരായ വി.ഡി. സതീശൻ, എൽദോസ് കുന്നപ്പിള്ളി, റോജി ജോൺ, അൻവർ സാദത്ത്, ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദ്, എൻ.വേണുഗോപാൽ, ഐ.കെ. രാജു, മുഹമ്മദ് ഷിയാസ്, വിനോദ് മല്യ, ഷാഹിന പാലക്കാടൻ, റെജീന എന്നിവർ പങ്കെടുത്തു.