തൃക്കാക്കര : കളമശേരി രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് സംഘടിപ്പിച്ച ഇന്റർകൊളീജിയേറ്റ് ഫെസ്റ്റ് സ്‌പ്ലെന്റോറെ 2019ൽ തേവര സേക്രഡ് ഹാർട്ട് കോളേജ് ഓവറാൾ ചാമ്പ്യന്മാരായി. തൃക്കാക്കര ഭാരത മാതാ കോളേജാണ് റണ്ണേഴ്‌സ് അപ്.
ട്രഷർ ഹണ്ട്, ഫേസ് പെയ്ന്റിംഗ്, തീം ഡാൻസ്, റാംപ് വാക്ക്, എസ്‌കേപ് റൂം, നാടൻപാട്ട്, ഫോട്ടോഗ്രാഫി തുടങ്ങിയ ഇനങ്ങളിലായിരുന്നു മത്സരങ്ങൾ. രാജഗിരി സ്ഥാപനങ്ങളുടെ ഡയറക്ടർ ഡോ. മാത്യു വട്ടത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമാതാരം സംയുക്ത മേനോൻ ഉദ്ഘാടനം നിർവഹിച്ചു.
രാജഗിരി സ്ഥാപനങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജോസഫ് ഐ. ഇഞ്ചോടി, പ്രിൻസിപ്പൽ ഡോ. ബിനോയ് ജോസഫ്, സൈക്കോളജി ഡീൻ ഡോ. വർഗീസ് കെ. വർഗീസ്, ഡോ. ഫാ. സാജു എം. ഡി, ഡോ. സിസ്റ്റർ ലിസി പി. ജെ. തുടങ്ങിയവർ സംബന്ധിച്ചു. 48 കോളേജുകളിൽ നിന്നായി 500 ലേറെ വിദ്യാർത്ഥികൾ മത്സരങ്ങളിൽ പങ്കെടുത്തു.