avard
മത്തച്ചൻ പുയ്ക്കൽ

മൂവാറ്റുപുഴ : കേരളാ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംസ്ഥാനത്തെ മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്ന പി.എൻ. പണിക്കർ പുരസ്‌കാരത്തി​ന് മത്തച്ചൻ പുരയ്ക്കൽ അർഹനായി​. തൊടുപുഴ പൊന്നന്താനം ഗ്രാമീണ വായനശാല, പൊൻപുലരി ആർട്ട്‌സ് ,സ്‌പോർട്ട്‌സ് ക്ലബ്ബ് എന്നി​വയുടെപ്രസിഡന്റാണ് മത്തച്ചൻ പുരയ്ക്കൽ . 25000 രൂപ കാഷ് അവാർഡും, പ്രശസ്തി പത്രവും, വെങ്കല ശിൽപവുംഅടങ്ങിയതാണ് അവാർഡ്.
1957 ജൂലൈ 29 ന് ആരംഭി​ച്ചഗ്രാമീണ വായനശാല സംസ്ഥാനത്തെഎ പ്ലസ് ലൈബ്രറികളിൽ ഒന്നാണ്.1964 മുതൽ 1976 വരെ തൊടുപുഴ താലൂക്ക് യൂണിയൻ സെക്രട്ടറി, പ്രസിഡന്റ്എന്നീ നി​ലകളി​ൽപ്രവർത്തി​ച്ചു.ഇടുക്കിയിലെ കുളമാവിനു സമീപമുള്ള സമന്വയ ലൈബ്രറിരൂപികരിക്കാൻവാൻ നേതൃത്വം നൽകിയത് മത്തച്ചൻ പുരയ്ക്കലാണ്.സംസ്ഥാനത്തെആദ്യത്തെ ട്രൈബൽ ലൈബ്രറി​യാണ് ഇത്.