മൂവാറ്റുപുഴ: സി.എ.ഐ കാർമ്മൽ പ്രൊവിൻസിയുടെനേതൃത്വത്തിൽമാലിന്യ സംസ്ക്കരണത്തിനായി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ റിംഗ് കം പോസ്റ്റുകളും, വേസ്റ്റ് ബിന്നുകളും സ്ഥാപിച്ചു. വേസ്റ്റ് ബിന്നുകൾ മൂവാറ്റുപുഴ സി.എ.ഐ കാർമ്മൽ പൊവിൻസിന്റെ പ്രൊവിഷ്യൽ ഫാ. പോൾ പാറക്കാട്ടേൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ.മുഹമ്മദിന് കൈമാറി. ചടങ്ങിൽ എസ്.ഐ മാരായ റെജി ജേക്കബ്, സുജാതൻ, രാജൻ, സ്റ്റേഷൻ റൈറ്റർ ബൈജു.പി.എസ്, പി.ആർ.ഒ ആർ, അനിൽകുമാർ , നൂറോളം പോലീസുദ്യോഗസ്ഥർക്ക് ഇത് പ്രയോജനപ്പെടുമെന്ന് സ്റ്റേഷൻ ഇൻസ്പെക്ടർ എം.എ.മുഹമ്മദ് പറഞ്ഞു.