കാലടി: കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗൺ ഓപ്പൺ എയർ സ്റ്റേഡിയത്തിൽ നടത്തിയസായാഹ്ന ധർണ്ണ റോജി എം ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. കാലടി ശ്രീശങ്കരാ പാലത്തിന്റെ സമാന്തര പാല നിർമ്മാണം സർക്കാർ അകാരണമായി വൈകിപ്പിക്കുകയാണെന്ന് എം എൽ എ കുറ്റപ്പെടുത്തി.ഉമ്മൻ ചാണ്ടി സർക്കാർ 42 കോടി രൂപ അനുവദിച്ച് നിർമ്മാണ അനുമതി നൽകിയ പദ്ധതി ഇടത് പക്ഷത്തിന്റെ നേതൃത്വത്തിൽ ഗതാഗത പരിഷ്ക്കാരവേദിയുണ്ടാക്കി മുടക്കിയെന്ന് എം എൽ എ പറഞ്ഞു. ബ്ലോക്ക് പ്രസിഡൻറ് സാംസൺ ചാക്കോ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് കെ.പി.ബേബി, ഡി സി സി ജന.സെക്രട്ടറിമാരായ അഡ്വ.കെ.ബി.സാബു, കെ.വി.ജേക്കബ്, അഡ്വ.കെ.എസ്.ഷാജി, ഷിജോ പറമ്പി്പി, പി.വി സജീവൻ, കെ.എസ്. ചന്ദ്രശേഖര വാര്യർ, ജോയ് പോൾ, ടി.പി.ജോർജ്, സിജു ഈരാളി, തുടങ്ങിയവർ പ്രസംഗിച്ചു. ബിജോയ് കുടിയിരുപ്പിൽ സ്വാഗതവുംം,ഷൈജൻ തോട്ടപ്പള്ളി നന്ദിയും രേഖപ്പെടുത്തി.