school-file
പായിപ്ര ഗവ.യുപി സ്കൂളിൽ നടന്ന ദേ നേച്ചർ ഓഫ് ആർട്ട് ശില്പശാല ജില്ലാ പഞ്ചായത്ത് അംഗം എൻ. അരുൺ ഉദ്ഘാടനം ചെയ്യുന്നു.

മുവാറ്റുപുഴ:കുട്ടികളിലെ കലാവാസനകളെ തൊട്ടുണർത്തുക എന്ന ലക്ഷ്യത്തോടെ പായിപ്ര ഗവ.യുപി സ്കൂളിൽ എറണാകുളം വിത്ത് ആർട്ട് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദ നേച്ചർ ഓഫ് ആർട്ട് ശില്പശാല സംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ അരുൺ ശില്പശാല ഉദ്ഘാടനം ചെയതു. ചിത്രരചന, പെയിന്റിംഗ്, കാരിക്കേച്ചർ, കളിമൺ നിർമ്മാണം, പ്രതിമ നിർമ്മാണം, ചുമർ ചിത്രങ്ങൾ എന്നിവയിൽ കുട്ടികൾക്ക് പരിശീലനം നൽകി. വാർഡ് മെമ്പർ പി.എസ് ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സി.എൻ കുഞ്ഞുമോൾ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മെമ്പർ നസീമ സുനിൽ ,പിടിഎ പ്രസിഡന്റ് സിറാജുദ്ദീൻ മൂശാരിമോളം, പി.എം. നവാസ്, പി. ഇ.നൗഷാദ്, അദ്ധ്യാപകരായ കെ.എം നൗഫൽ, എ. സലീന എന്നിവർ സംസാരിച്ചു.കൊച്ചിൻ ബിനാലെ ആർട്ടിസ്റ്റുകളായ അജിത്ത് ഗോത്ര, മനുമോഹൻ,ഋഷികേഷ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.