പെരുമ്പാവൂർ:വയോജന ദിനത്തോടനുബന്ധിച്ച് 20 വയോധികരെ ആദരിച്ചു. മുടക്കുഴ ഗവ: യു.പി. സ്‌കൂളിൽ നടന്ന ചടങ്ങിന് സ്‌കൂൾ പി.ടി.എ നേതൃത്വം നൽകി.സ്‌കൂളിന് സമീപത്ത് താമസിക്കുന്ന വയോജനങ്ങളെയാണ് ആദരിച്ചത്.ചടങ്ങിൽ വൃദ്ധ മാതാപിതാക്കൾ അവരുടെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു.മുടക്കുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിഷ സോജൻ,വൈസ് പ്രസിഡന്റ് അജിത്കുമാർ,ആരോഗ്യ -വിദ്യാഭ്യാസ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്‌സൻ എൽസി പൗലോസ്,വാർഡ്' മെമ്പർ ഷോജൊ റോയ്,പി ടി എ വൈസ് പ്രസിഡന്റ് പ്രമോദ് എന്നിവർ പങ്കെടുത്തു.മാതാപിതാക്കളിൽ എറ്റവും പ്രായം കൂടിയ പുരുഷനെ അശ ടീച്ചറും,സ്ത്രീയെ വിദ്യാർത്ഥി പ്രതിനിധികളായ വൈഷ്ണവി കെ ആർ,ആകാശ് പി ജി,പി ടി എ വൈസ് പ്രസിഡന്റ് പ്രമോദ് എന്നിവർ ചേർന്ന് ഷാൾ അണിയിച്ച് ആദരിച്ചു.