മൂവാറ്റുപുഴ: യുവാവിനെ കാറിലെത്തിയ സംഘംക്രൂരമായി മർദ്ദിച്ചു. മൈലൂർ ചെമ്മായത്ത് മുഹ്‌സിനാണ് (27) മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റ മുഹ്‌സിനെ ആദ്യം മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിലും പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30 നാണ് സംഭവം. എം.സി.റോഡിൽ മൂവാറ്റുപുഴ വെള്ളൂർകുന്നത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴിയിൽ വീഴാതെ ബൈക്ക് പെട്ടെന്ന് നിർത്തിയതിനെ തുടർന്ന്കാറുകാരുമായി വാക്കേറ്റമുണ്ടായി. തുടർന്ന് മുഹ്‌സിൻ തന്റെ വാഹനം സർവ്വീസിന് നൽകാനായി ഇ.ഇ.സി.മാർക്കറ്റ് റോഡിലെ സ്വകാര്യ വാഹന ഷോറൂമിലെത്തി വാഹനം ഏൽപ്പിക്കുന്നതിനിടെ കാറിലും ബൈക്കിലുമായി എത്തിയ സംഘം ഷോറൂമിൽ നിന്നും വിളിച്ചിറക്കിയ ശേഷം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റേത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.