ആലുവ: മഹാത്മാ ഗാന്ധി നാഷണൽ എക്‌സലൻസ് അവാർഡിന് ആലുവ ലിമാസ് മെഡിക്കൽ ഡിവൈസസ് ഡയറക്ടർ ഡോ. ലാലു ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ മേഖലയിലെകണ്ടുപിടിത്തങ്ങളും സംഭാവനകളും പരിഗണിച്ചാണ് അവാർഡ് . കാൻസർ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന 'സേഫ്റ്റി ഐസൊലേഷൻ ബാഗുകളും' വലിയമുഴകളെ നീക്കം ചെയ്യാനുള്ള ഇംപ്രൂവ്ഡ് റീയൂസബിൾ യൂണിവേഴ്‌സൽ ടിഷ്യൂ മോർസിലേറ്ററും ലോകശ്രദ്ധനേടിയവയാണ്. സ്ത്രീകൾക്ക് ആർത്തവ സമയത്ത് മെസ്ൻട്രൂവൽ പാഡ്‌സിനും കപ്പുകൾക്കും പകരം ഉപയോഗിക്കാവുന്നമൾട്ടി പർപ്പസ് വജൈനൽ ഒക്ലൂഷൻ ആൻഡ് ഡിസ്റ്റൻഷൻ ഡിവൈസ് 'ഷീകാനും' ലാലു ജോസഫിന്റെ കണ്ടുപിടിത്തമാണ്. അറിയാതെ മൂത്രം പോകുന്ന രോഗത്തിനും, ഗർഭപാത്രം താഴോട്ടിറങ്ങിവരുന്ന രോഗത്തിനും ഇത് ഉപയോഗിക്കാം . ഗുഡ് നെയ്‌ബേർസ് ഓഫ് ദി ഹെൽപ്‌ലെസ് ഇന്റർനാഷണൽ എന്ന ചാരിറ്റബിൾ ഓർഗനൈസഷന്റെ സ്ഥാപകനാണ് .ഭാര്യ: വിമല. മക്കൾ: വിശാൽ ലാലു, വീനിത ലാലു.