മൂവാറ്റുപുഴ: ഓൾ കേരള ഫോട്ടോ ഗ്രാഫേഴ്‌സ്അസോസിയേഷൻ 35ാംമത് വാർഷിക സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് സുരേഷ് മുപ്പത്തടം ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡണ്ട് ജോമറ്റ് മാനുവൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വെൽഫയർ ബോർഡ് ചെയർമാൻ ജോസ് മുണ്ടയ്ക്കൽ ക്ലബ് 19 ഫോട്ടോഗ്രാഫി പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു . ജില്ലാ സെക്രട്ടറി റോണി അഗസ്റ്റിൻ മെറിറ്റോറിയൽ അവാർഡുകൾ വിതരണം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനോയ് കള്ളട്ട്കുഴി പഴയകാല സെക്രട്ടറി പ്രസിഡന്റ് എന്നിവരെ ആദരിച്ചു . ജില്ലാ ട്രഷറർ സജി മാർവൽ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. പിആർഒ ടോമി സാഗ സ്വാഗതവുംമേഖലാ വൈസ് പ്രസിഡന്റ് എം വി ജോർജ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടോമി സാഗ (പ്രസിഡന്റ്), നജീബ് പി.പി. (സെക്രട്ടറി), ജോജി ജോസ് (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.