പെരുമ്പാവൂർ: കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ തുഷാർ വെള്ളാപ്പള്ളിയ്ക്ക് സ്വീകരണവും,മൈക്രോ ഫിനാൻസ് യൂണിറ്റുകൾക്കുള്ള വായ്പ വിതരണവും, കോട്ടയം അസിസ്റ്റന്റ് കളക്ടർ ശിഖ സുരേന്ദ്രന് യൂണിയൻ ആദരവും ഇന്ന് നടക്കും. രാവിലെ 10 ന് പെരുമ്പാവൂർ അപ്പൂസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി, എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡണ്ട് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ച് യൂണിയന്റെയും ,ശാഖകളുടേയും സ്വീകരണം ഏറ്റു വാങ്ങും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ,കെ കർണ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ആനുകാലീക സാമൂഹിക പ്രശ്നങ്ങളിൽ എസ്.എൻ.ഡി.പി യോഗത്തിന്റെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ യോഗം കൗൺസിലർ പി.റ്റി മന്മഥൻ പ്രഭാഷണം ന‌ടത്തും.യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ സജിത് നാരായണൻ, കമ്മിറ്റിയംഗം എം.എ രാജു, ധന ലക്ഷ്മി ബാങ്ക് ചീഫ് മാനേജർ രാജേഷ് അലക്സ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിക്കും.