അങ്കമാലി : 12 മുതൽ നവംബർ രണ്ട് വരെ നടക്കുന്ന കേരളോത്സവത്തിന് സംഘാടക സമിതി രൂപീകരിച്ചു. നഗരസഭ എ. പി.കുര്യൻ മെമ്മോറിയൽ ഹാളിൽ നാടകകൃത്ത് മോഹനകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. അലക്‌സ് വർഗീസ്, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ, സംസ്ഥാന ടെലിവിഷൻ അവാർഡ് ജേതാവ് ഷാജി യോഹന്നാൻ, ആസൂത്രണസമിതി സങ്കേതിക വിദഗ്ദ്ധൻ പി.ശശി, എന്നിവർ സംസാരിച്ചു സംഘാടക സമിതി ഭാരവാഹികളായി എം.എ. ഗ്രേസി (ചെയർപേഴ്‌സൺ), എം. എസ്. ഗിരീഷ്‌കുമാർ (വൈസ് ചെയർമാൻ), ബിസ. എസ് കുമാർ (കൺവീനർ ) എന്നിവരെ തിരഞ്ഞെടുത്തു.